
തൃശൂർ: വർത്തമാനകാലത്ത് കോൺഗ്രസാണ് ഇടതുപക്ഷമെന്നും ഇന്ത്യ കണ്ട യഥാർത്ഥ ഇടതുനേതാവ് മഹാത്മാഗാന്ധിയാണെന്നും എഴുത്തുകാരൻ എം.എൻ.കാരശ്ശേരി. ഗാന്ധിജി തൃശൂരിലെത്തിയതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഒരു വർഷം നീളുന്ന പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തുടർന്ന് കാരശ്ശേരി തെളിച്ച കെടാവിളക്ക് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റിന് കൈമാറി. ഡി.സി.സി ഓഫീസിന് മുൻപിലെ ഗാന്ധിജിയുടെ ഛായാചിത്രത്തിനു മുൻപിൽ തേറമ്പിൽ രാമകൃഷ്ണൻ കെടാവിളക്ക് സ്ഥാപിച്ചു. മുൻ കൗൺസിലറും ഗാന്ധിയനുമായ സിദ്ധാർത്ഥൻ മാസ്റ്ററുടെ ഗാന്ധി ജീവിതത്തെ ആസ്പദമാക്കിയ 'ഗാന്ധിജിയിലേക്ക്' പുസ്തകം എം.എൻ. കാരശ്ശേരി തേറമ്പിൽ രാമകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |