കരുനാഗപ്പള്ളി: എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി സൗത്ത് മേഖല സമ്മേളനം ആർ രാമചന്ദ്രൻ നഗറിൽ (കോഴിക്കോട്) നടന്നു. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ ഉദ്ഘാടനം ചെയ്തു. വൈ.പി. ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു. ഗംഗാ ദേവി രക്തസാക്ഷി പ്രമേയവും ബാദുഷ ബഷീർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എ. ലക്ഷ്മി സ്വാഗതം പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം യു. കണ്ണൻ, മണ്ഡലം പ്രസിഡന്റ് ഷിഹാൻ ബഷി, സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജഗത് ജീവൻ ലാലി, ലോക്കൽ കമ്മിറ്റി സെക്രട്ടറി മഹേഷ് ജയരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വൈ.പി. ഷഫീഖ് (പ്രസിഡന്റ്), മനു ജയരാജ് (സെക്രട്ടറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |