
കൊച്ചി: അടിസ്ഥാന ആവശ്യങ്ങളായ വൈദ്യുതിയിലും കുടിവെള്ളത്തിലും ജനങ്ങളുടെയും വ്യാപാരികളുടെയും മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന നടപടി പിൻവലിക്കണമെന്ന് കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് പോൾ ബെനഡിക്ടും ജനറൽ സെക്രട്ടറി വി.ടി. ജോസഫും ആവശ്യപ്പെട്ടു. കേരള വാട്ടർ അതോറിറ്റി അധിക ഭരണനിർവഹണ ഫീസ് ഏർപ്പെടുത്തുന്നത് ഹോട്ടൽ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനച്ചെലവ് വർദ്ധിപ്പിക്കും. അധിക ഫീസ് പിൻവലിച്ച് സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളവിതരണം ഉറപ്പാക്കാനും ജലക്ഷാമത്തിന് ശാശ്വതപരിഹാരം കാണാനും സർക്കാർ അടിയന്തരമായി ഇടപെടണം. വ്യാപാരമേഖലയുടെ നിലനിൽപ് സംരക്ഷിക്കുന്ന നടപടി സർക്കാർ സ്വീകരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |