SignIn
Kerala Kaumudi Online
Thursday, 22 October 2026 1.41 AM IST

ഉദയഭാനുവിനെതിരെ അധിക്ഷേപം; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസ്

kunju

അടൂർ : സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഉദയഭാനുവിനെതിരെ സാമൂഹിക മാദ്ധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. ഉദയഭാനുവിന്റെ പരാതിയെ തുടർന്നാണ് കേസ്. ഒക്ടോബർ 17ന് ശ്രീനാദേവി തന്റെ ഫേസ് ബുക്ക് അക്കൗണ്ടിൽ പങ്കുവച്ച സന്ദേശമാണ് കേസിന് കാരണമായത്. ഉദയഭാനുവിന്റെ വ്യക്തിജീവിതത്തെ അപകീർത്തിപ്പെടുത്തണമെന്നും സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയുമുള്ള സന്ദേശം പങ്കുവച്ചുവെന്നാണ് എഫ്.ഐ.ആറിലുള്ളത്. അടൂരിലുണ്ടായ ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് സംഘർഷത്തെ തുടർന്ന് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഒക്ടോബർ 15ന് അടൂർ പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ചിൽ കെ.പി.ഉദയഭാനു രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടത്തിയ വിവാദ പരാമർശത്തിന് മറുപടിയായിട്ടാണ് ശ്രീനാദേവി കുഞ്ഞമ്മ ഫേസ് ബുക്കിൽ പോസ്റ്റിട്ടത്.

തന്റെ വ്യക്തിജീവിതത്തിൽ ഒരു പിഴവും സംഭവിച്ചിട്ടില്ല. 1979ൽ ഞാൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ ശ്രീനാദേവി ജനിച്ചിട്ടുപോലുമില്ല, അന്നത്തെ കാര്യങ്ങൾ നേരിട്ടറിയാമെന്ന തരത്തിൽ അവർ പറയുന്നത് എങ്ങനെയാണ്. തന്റെ പൊതുജീവിതവും വ്യക്തിജീവിതവും നാട്ടിലെ എല്ലാവർക്കും അറിയാം. വ്യക്തിജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അവ പരിശോധിക്കുന്ന പാർട്ടിയാണ് സി.പിഎം.

കെ.പി.ഉദയഭാനു,

സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL