
തൃശൂർ: റോട്ടറി ക്ലബ് ഒഫ് തൃശൂർ എലൈറ്റിന്റെ നേതൃത്വത്തിൽ അമല ആശുപത്രിക്ക് ഡയാലിസിസ് കിറ്റുകൾ കൈമാറി. അമല ആശുപത്രിയിലേക്ക് ആവശ്യമായ 21റീയൂസബിൾ ഡയാലിസിസ് കിറ്റുകളാണ് ചടങ്ങിൽ വിതരണം ചെയ്തത്.
റോട്ടറി ക്ലബ് ഒഫ് തൃശൂർ എലൈറ്റ് പ്രസിഡന്റ് റോട്ടേറിയൻ വി.ജെ. ആന്റണി, സെക്രട്ടറി റോട്ടേറിയൻ ടിന്റോ ജോസ്, ട്രഷറർ റോട്ടേറിയൻ സുബിൻ ടി.കെ. എന്നിവരും മറ്റ് ക്ലബ് അംഗങ്ങളും പങ്കെടുത്തു. അമലയെ പ്രതിനിധീകരിച്ച് ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ, ബോർഡ് മെമ്പർ മനോജ് കെ. മാത്യു, പി.ആർ.ഒ. ജോസഫ് വർഗീസ്, ഡയാലിസിസ് ഇൻ-ചാർജ് മേരി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |