തൃശൂർ: സ്വരാജ് റൗണ്ടിലെ ടാറിംഗ് ജോലികൾ അടുത്തമാസം നടക്കുമെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ. ടാറിംഗ് ജോലികൾക്ക് കഴിഞ്ഞ മാർച്ചിൽ തുടക്കമിട്ടെങ്കിലും തിരഞ്ഞെടുപ്പ്, യുദ്ധം തുടങ്ങിയ കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. യുദ്ധം കാരണം ബിറ്റുമിന്റെ വില വൻതോതിൽ വർദ്ധിച്ചതിനാൽ കരാറുകാർക്ക് പ്രതിസന്ധിയായിരുന്നു. റേറ്റ് കൂടിയതോടെ കരാറുകാർക്ക് ബുദ്ധിമുട്ടായി. സ്വന്തം ഫണ്ടിൽ നിന്ന് തുകയെടുത്ത് ചെയ്യാനും സംസ്ഥാന സർക്കാർ അനുമതി വേണമായിരുന്നു. രണ്ടുദിവസം മുൻപ് അനുമതി കിട്ടിയതോടെയാണ് സ്വരാജ് റൗണ്ട് ടാറിംഗിനുള്ള വഴി തെളിഞ്ഞത്. മഴ മാറിയതോടെ മറ്റ് പ്രധാന റോഡുകളിലെയും ടാറിംഗ് ജോലികൾ അടുത്ത മാസം തന്നെ ആരംഭിക്കുമെന്നും മേയർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |