SignIn
Kerala Kaumudi Online
Sunday, 01 November 2026 5.59 AM IST

കെയർ സയൻസ് കോഴ്‌സ് ആരംഭിക്കാൻ ആരോഗ്യശാസ്ത്ര സർവകലാശാല

f

തൃശൂർ: വയോജനങ്ങൾക്കും കുട്ടികൾക്കും പൊതുജനങ്ങൾക്കും ഗുണമേന്മയുള്ള പരിചരണം ഉറപ്പാക്കാനായി കെയർ സയൻസ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കാൻ കേരള ആരോഗ്യശാസ്ത്ര സർവകലാശാല സെനറ്റ് യോഗം തീരുമാനിച്ചു. വൈസ് ചാൻസലർ പ്രൊഫ.ഡോ.മോഹനൻ കുന്നുമ്മൽ അദ്ധ്യക്ഷനായി. വയോജന പരിചരണം, ശിശുപരിചരണം, പൊതുവായ പരിചരണ സേവനങ്ങൾ എന്നിവയിൽ ശാസ്ത്രീയ പരിശീലനം നൽകി തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനാണ് ആറുമാസത്തെ പ്രോഗ്രാം ലക്ഷ്യമിടുന്നത്. പ്രോ.വൈസ് ചാൻസലർ ഡോ.സി.പി.വിജയൻ, രജിസ്ട്രാർ ഡോ.എസ്. ഗോപകുമാർ, പരീക്ഷാ കൺട്രോളർ ഡോ.എസ്.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL