SignIn
Kerala Kaumudi Online
Sunday, 01 November 2026 5.59 AM IST

രാജ്യം വീണ്ടും വിഭജനത്തിന്റെ രാഷ്ട്രീയം നേരിടുന്നു

s

തൃശൂർ: ദേശീയ ഏകതാ ദിനമായി ഒക്ടോബർ 31 ആചരിക്കുമ്പോൾ, വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരെ വെട്ടിമാറ്റി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇന്നത്തെ ഭരണകൂടം ശ്രമിക്കുന്നതെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ.
ഡി.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായ് പട്ടേലിന്റെ 151-ാം ജന്മദിനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 83-ാം ജന്മദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.ഡി.സി.സി വൈസ്പ്രസിഡന്റ് ഐ.പി പോൾ അദ്ധ്യക്ഷനായി. നേതാക്കളായ ജോസ് വള്ളൂർ, കെ.വി. ദാസൻ, എ.പ്രസാദ്,ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്,സി.ഒ ജേക്കബ്ബ്,കെ.കെ.ബാബു,കെ.ബി.ജയറാം, ബൈജു വർഗീസ്,സജീവൻ കുരിയച്ചിറ, എം.എസ്.ശിവരാമക്യഷ്ണൻ, ടി.കെ.പൊറിഞ്ചു,പി.ശിവശങ്കരൻ, ഫ്രാൻസിസ് ചാലിശ്ശേരി, കെ.പി.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL