
തൃശൂർ: തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്ഥാന ജൂനിയർ ടെന്നിക്കോയ്റ്റ് ചാമ്പ്യൻഷിപ്പ് മുൻ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ടെന്നിക്കോയറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.ആർ.അജിത് ബാബു അദ്ധ്യക്ഷനായി. ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജില്ലാ പ്രസിഡന്റ് ലോനപ്പൻ ചക്കച്ചാംപറമ്പിൽ മുഖ്യാതിഥിയായി. കേരള ടെന്നിക്കോയ്റ്റ് അസോസിയേഷൻ പ്രസിഡന്റ് കെ.മധുസുദനൻ പതാക ഉയർത്തി. സി.സുമേഷ്, അഖിൽ അനിരുദ്ധൻ, കെ.ആർ.സുരേഷ്, ശ്യാമ സ്വാമിനാഥൻ, സി.ബി.ജ്യോതിഷ്, കെ.ബി.നിജി, എം.ആർ.ആന്റോൺ തുടങ്ങിയവർ സംസാരിച്ചു. 14ജില്ലകളിൽ നിന്നായി 250ഓളം കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. ജമ്മുകശ്മീരിൽ നടക്കുന്ന ദേശീയ ടെന്നിക്കോയ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |