
തൃശൂർ: 'സ്വസ്ഥ് ഭാരത്: ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിനെ ചെറുക്കുക' എന്ന സന്ദേശവുമായി ഫാർമസി കൗൺസിൽ ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വെസ്റ്റ്ഫോർട്ട് കോളേജ് ഒഫ് ഫാർമസിയിൽ സംഘടിപ്പിച്ച ദേശീയ ഫാർമസി ദിനവും വാരാഘോഷവും ഫാർമസി കൗൺസിൽ ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ജഷുഭായ് ഹീരാഭായ് ചൗധരി ഉദ്ഘാടനം ചെയ്തു. കൗൺസിൽ സെൻട്രൽ കൗൺസിൽ അംഗം ഒ.സി.നവീൻ ചന്ദ്രൻ അദ്ധ്യക്ഷനായി. ഡോ.സി.ശരത് ചന്ദ്രൻ, കെ.എം.മോഹൻദാസ്, മുഹമ്മദ് ബഷീർ, ഡോ.പി.സത്യമൂർത്തി, ഡോ.മുല്ല ഖാൻ, ജി.ദിലീപ്, ഡോ.കൃഷ്ണ, ഡോ.സുജിത് എസ്.നായർ, ഡോ.ആകാശ് മരതകം, ഡോ.എ.അനിൽ ബാബു തുടങ്ങിയവർ സംസാരിച്ചു. ബോധവത്കരണ റാലി, തെരുവുനാടക മത്സരം, ഡിജിറ്റൽ റീൽസ് മത്സരം, ഫാർമക്വിസ്, സയന്റിഫിക് ഇപോസ്റ്റർ മത്സരം എന്നിവ സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |