
തൃശൂർ: സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയും ചെസ് തൃശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന സേതു വർമ്മ സ്മാരക സംസ്ഥാന വനിതാ ചെസ് ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി.സുമേഷ് ആദ്യ കരുനീക്കം നടത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ജോ പറപ്പള്ളി അദ്ധ്യക്ഷനായി. സേതു വർമ്മയുടെ മക്കളായ പ്രീതി വർമ്മ, പ്രമോദ് വർമ്മ, ചെസ് തൃശൂർ രക്ഷാധികാരി അജിത് കുമാർ രാജ എന്നിവർ വിശിഷ്ടാതിഥികളായി. പി.എ.അലി, കെ.എസ്.പ്രീത, എൻ.ആർ.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. അന്തർദേശീയ താരങ്ങളായ അയിഷ സൈനബ, മഞ്ജു മഹേഷ്, ആരാദ്ധ്യ, നിലവിലെ ചാമ്പ്യൻ ട്വിങ്കിൾ റിജു എന്നിവരുൾപ്പെടെ 44താരങ്ങൾ മാറ്റുരയ്ക്കുന്ന മത്സരം നാളെ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |