SignIn
Kerala Kaumudi Online
Sunday, 01 November 2026 5.59 AM IST

ജൂബിലി മിഷന് ഒന്നാം സ്ഥാനം

s

തൃശൂർ: ഗൈനക് ഡോക്ടർമാരുടെ സംഘടനയായ തൃശൂർ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കാൻവോക് സ്തനാർബുദ ബോധവത്കരണ വാക്കത്തോണിൽ ജൂബിലി മിഷൻ കോളേജ് ഒഫ് നഴ്‌സിംഗ് ഒന്നാം സ്ഥാനം നേടി. മേയർ ഡോ.നിജി ജസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു. സിനിമാ താരം ലെന മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. നഴ്‌സിംഗ് വിദ്യാർത്ഥികൾക്കായി നടത്തിയ വാക്കത്തോൺ, ഡാൻസ് ഡ്രാമ മത്സരങ്ങളിൽ ജൂബിലി മിഷൻ നഴ്‌സിംഗ് കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സിനിമാതാരം ലെന മോഹൻകുമാർ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ജൂബിലി മിഷൻ കോളേജ് ഓഫ് നഴ്‌സിംഗ് അസി.ഡയറക്ടർ ഫാ.ജോയ്‌സൺ ചെറുവത്തൂർ, പ്രിൻസിപ്പൽ ഡോ.സി.ജൂഡി എസ്.ഐ.സി, വൈസ് പ്രിൻസിപ്പൽ ഡോ.സി.ട്രീസ ആന്റോ എന്നിവർ സമ്മാന ജേതാക്കളെ അഭിനന്ദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL