
തൃശൂർ: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ മികച്ച മുന്നേറ്റം കൈവരിച്ച് തൃശൂർ ജില്ല. ഓവറാൾ വിഭാഗത്തിൽ റണ്ണറപ്പായാണ് മടക്കം. കഴിഞ്ഞ തവണ അക്വാട്ടിക് വിഭാഗത്തിൽ മാത്രമാണ് ചാമ്പ്യൻപ്പട്ടം ലഭിച്ചത്. എന്നാൽ ഇത്തവണ അത്‌ലറ്റിക് വിഭാഗത്തിൽ 49.3, അക്വാട്ടിക് വിഭാഗത്തിൽ 120, ഗെയിംസ് വിഭാഗത്തിൽ 769 പോയിന്റുകൾ വീതം നേടിയാണ് മലപ്പുറത്തെ പിന്തള്ളി റണ്ണറപ്പായത്. അത്‌ലറ്റിക് വിഭാഗത്തിൽ കിരീടം ചൂടിയ മലപ്പുറത്തിന് 923.3 പോയിന്റാണ്. ഗെയിംസ് ഇനങ്ങളിലെ നേട്ടമാണ് തൃശൂരിനെ ഓവറാൾ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചത്. 750അംഗ സംഘമാണ് തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്രയായത്.
അഭിമാനമായി എബിൻ
കായിക മേളയിൽ വ്യക്തിഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കി എബിൻ. 200, 400 മീറ്ററുകളിൽ സ്വർണം നേടിയാണ് കുന്നംകുളം വി.എച്ച്.എസ്.എസ് ബോയ്‌സിലെ വിദ്യാർത്ഥിയായ എബിൻ താരമായത്. സീനിയർ വിഭാഗം ലോംഗ്ജംപിൽ നാട്ടിക ഫിഷറീസിലെ അശ്വതിയുടെ സ്വർണ നേട്ടവും സഹോദരി ആതിര നേടിയ സ്വർണവും തിളക്കം കൂട്ടി.അക്വാട്ടിക്, അത്‌ലറ്റിക്, ഗെയിംസ് വിഭാഗങ്ങളിലായി തൃശൂർ സായി എട്ടു സ്വർണവും സ്‌പോട്സ് കൗൺസിൽ അഞ്ച് സ്വർണവും കുന്നംകുളം ബോയ്‌സ് സ്‌കൂൾ ആറും സേക്രട്ട് ഹാർട്ട് നാലു സ്വർണവും നേടിയത് കുതിപ്പിന് നിർണായകമായി. ചെന്ത്രാപ്പിന്നി ഹയർസെക്കഡറി, ഗവ.മോഡൽ ബോയ്‌സ്, നാട്ടിക ഫിഷറീസ്, ബെഥനി സെന്റ് ജോൺസ് കുന്നുംകുളം സ്‌കൂളുകളും നേട്ടം കൈവരിച്ചു.
മൂന്നു വിഭാഗങ്ങളിലായി നേട്ടം
സ്വർണം -82
വെള്ളി - 84
വെങ്കലം -116
പോയിന്റ്
അത്‌ലറ്റിക്‌സ് - 49.3
അക്വാട്ടിക്‌സ് -120
ഗെയിംസ് -769
ആകെ -965.3
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |