
തൃശൂർ: വ്യവസ്ഥാപിത കാഴ്ചപ്പാടുള്ളവർക്ക് കാണാൻ കഴിയാത്ത നവീന അനുഭവങ്ങൾ കണ്ടെടുക്കാൻ എഴുത്തുകാരന് കഴിയണമെന്ന് അശോകൻ ചരുവിൽ. ഭാഷാപ്രയോഗങ്ങൾ കൊണ്ടുമാത്രം എഴുത്ത് ആധുനികമാകില്ലെന്നും ഭാഷയെ പ്രതിനിധീകരിച്ചു വരുന്ന മനുഷ്യാനുഭവങ്ങളുടെ പ്രത്യേകതയാണ് അതിനെ നവീനമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ എഴുത്തുകൂട്ടം ദയ ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സാഹിത്യ സംഗമത്തിൽ വായന, എഴുത്ത്, സമൂഹം എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദയ ഹോസ്പിറ്റൽ എം.ഡിയും തൃശൂർ എഴുത്തുകൂട്ടം രക്ഷാധികാരിയുമായ ഡോ.അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എഴുത്തുകൂട്ടം പ്രസിഡന്റ് ശശി കളരിയേൽ അദ്ധ്യക്ഷനായി. സുരേഷ് കുമാർ പാർളിക്കാട്,നോമി കൃഷ്ണ, ഗീത കൈപ്പറമ്പ്, വിനോദ് വളപ്പിൽ, ശ്രീദേവി അമ്പലപുരം, ഷിലിൻ പൊയ്യാറ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |