
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭ മാർത്ത് മറിയം വലിയപള്ളിയിൽ കൂദാശ് ഏത്ത തിരുനാൾ ഭക്തിനിർഭരം. മാർ ഔഗിൻ കുരിയക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ സുറിയാനി പാട്ട് കുർബാന നടന്നു. തിരുനാൾ പൊതുസമ്മേളനം ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. രാജൻ ജെ.പല്ലൻ എം.എൽ.എ, വാർഡ് കൗൺസിലർ പൂർണിമ സുരേഷ്,ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റ് ചെയർമാൻ അബി പൊൻമാണിശ്ശേരി എന്നിവർ പങ്കെടുത്തു. മാർത്ത് മറിയം വലിയ പള്ളിയുടെ നേതൃത്വത്തിൽ വെങ്ങിണിശ്ശേരിയിൽ നിർമ്മിക്കുന്ന 18വീടുകളുടെ നിർമ്മാണ പദ്ധതിക്കുള്ള 6വീടുകൾക്കുള്ള ധനസഹായമായ 42ലക്ഷം സെൻട്രൽ ട്രസ്റ്റി ബോർഡ് ചെയർമാൻ അബി പൊൻമാണിശ്ശേരി വലിയപള്ളി പാരിഷ് കൗൺസിലിന് കൈമാറി. സമ്മാനദാനം,കലാസന്ധ്യ, 2027സഭാ കലണ്ടർ പ്രകാശനം എന്നിവ നടന്നു. വികാരി ഫാ.ഡേവിസ് തലോക്കാരൻ,അസി.വികാരി ഫാ.ഫ്രെഡി ഡോൺ ഡേവിസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |