
തൃശൂർ: കേരളപ്പിറവി ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ ഭാഷാ സമ്മേളനവും ഭാഷാപ്രതിജ്ഞയും സംഘടിപ്പിച്ചു. വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.പി. വിജയൻ, രജിസ്ട്രാർ പ്രൊഫ. ഡോ. എസ്. ഗോപകുമാർ, പരീക്ഷാ കൺട്രോളർ പ്രൊഫ. ഡോ. എസ്. അനിൽകുമാർ, ഡീൻമാരായ ഡോ. ആർ. ബിനോജ്, ഡോ. ആർ. ആശിഷ്, ഡോ. കെ.എസ്. ഷാജി, ഫിനാൻസ് ഓഫീസർ എം.എസ്. സുധീർ എന്നിവർ പങ്കെടുത്തു.
സർവകലാശാലാ ജീവനക്കാരുടെ മലയാളഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി ഒരാഴ്ച നീളുന്ന ആഘോഷപരിപാടികളുടെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികൾ, രചനാമത്സരങ്ങൾ, മറ്റ് മത്സരങ്ങൾ എന്നിവയും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |