SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.48 AM IST

വാടക കൂട്ടിയത് പുന:പരിശോധിക്കണം

d

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും നിലവിലെ വാടക ഇരട്ടിയാക്കിയ നടപടി കലാകാരന്മാരെ ഇരുട്ടിലാക്കുന്നതാണെന്ന് ഗാന്ധി ദർശന വേദി ഗുരുവായൂർ യൂണിറ്റ് യോഗം ചൂണ്ടിക്കാട്ടി. തങ്ങളുടെ കലകൾ ഗുരുവായൂരപ്പന് മുന്നിൽ അവതരിപ്പിക്കണമെങ്കിൽ അരങ്ങിലും അണിയറയിലും വലിയ സാമ്പത്തിക ചെലവുകളുണ്ട്. ഇതിന് പുറമെയാണ് വാടക ഒറ്റയടിയ്ക്ക് ഇരട്ടിയാക്കിയത്. വാടകയിൽ നിലവിലുള്ള സ്ഥിതി തുടരാൻ എത്രയും വേഗം നടപടി വേണം. ഓഡിറ്റോറിയം ബുക്കിംഗ് സുതാര്യവും സുഗമവുമാക്കാനും നടപടി വേണം. ഗാന്ധി ദർശന വേദി യൂണിറ്റ് പ്രസിഡന്റ് ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. ജയരാജ് ഗുരുവായൂർ, പി. ശ്രീനാരായണൻ, രേണുക മേനോൻ, ഇ. ശ്രീദേവി, ടി.ഡി. സത്യദേവൻ, പി. മുരളീധരൻ, കെ. രവികുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL