
കുന്നംകുളം: നവംബർ 6,7,8 തീയതികളിൽ എറണാകുളത്ത് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കുന്നംകുളം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃസംഗമം സംഘടിപ്പിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ഗഫൂർ കടങ്ങോട് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ജലീൽ നാലകത്ത് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ.സി.മൊയ്തുട്ടി ,ജില്ലാ പ്രസിഡന്റ് ടി.ആർ.ഇബ്രാഹിം, ജനറൽ സെക്രട്ടറി ടി.എ.ഫഹദ്, ട്രഷറർ കെ.വൈ.അഫ്സൽ, വൈസ്പ്രസിഡന്റ് ഫസലുദ്ധീൻ കമറുദ്ധീൻ എന്നിവർക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാരാർപ്പണം നടത്തി. ഷഫീക് പള്ളികുളം,നാസർ കടവല്ലൂർ,എൻ.ഹൈദറലി ഒറ്റപ്പിലാവ്, സുഹൈൽ കടവല്ലൂർ,ഷാകിർ വാഫി,ഷാഹുൽ പഴുന്നാന,എ.വൈ.മുഹമ്മദ് കുട്ടി,സൈനുദ്ധീൻ കടവല്ലൂർ, അൻവർ കുന്നംകുളം,അബ്ദുൽറഹ്മാൻ പുഞ്ചിരിക്കാവ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |