
തൃശൂർ: എസ്.ഐ.ആറിന്റെ പേരിൽ രാജ്യത്ത് അരാജകത്വവും കലാപവും സൃഷ്ടിച്ച് ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനാണ് ഇന്ത്യാ മുന്നണി ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ. ഇതിനെതിരെ നാളെ ജനാധിപത്യ സംരക്ഷണ പദയാത്ര സംഘടിപ്പിക്കും. മൂന്ന് സംഘടനാ ജില്ലകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പദയാത്ര വൈകിട്ട് 3 ന് വടക്കേ സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ശക്തൻ തമ്പുരാൻ നഗറിൽ സമാപിക്കും. പൊതുസമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. എം.ടി. രമേശ്, അഡ്വ. എസ്. സുരേഷ്, ശോഭാ സുരേന്ദ്രൻ, അഡ്വ. കെ.കെ. അനീഷ് കുമാർ, എം. വെങ്കിടേഷ് എന്നിവർ സംസാരിക്കുമെന്ന് ജസ്റ്റിൻ ജേക്കബ്, പി.കെ.ബാബു, അഡ്വ.കെ.ആർ.ഹരി, സുജയ് സേനൻ, ദിനേഷ്‌കുമാർ കരിപ്പേരിൽ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |