SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.43 AM IST

കേരളോത്സവം; സംഘാടക സമിതി രൂപീകരിച്ചു

photo

തൃശൂർ : ജില്ലാ കേരളോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് അദ്ധ്യക്ഷത വഹിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ മുഖ്യാതിഥിയായി. ക്ലബ്ബുകൾ കേന്ദ്രീകരിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. ഡിസംബർ മാസത്തിൽ ആറുദിവസങ്ങളിലായാണ് കേരളോത്സവം. കായിക മത്സരം, കലാമത്സരം, വിവിധ ഗെയിമുകൾ എന്നിവ അരങ്ങേറും. കായിക മത്സരങ്ങൾ കുന്നംകുളത്തും ആർച്ചറി മത്സരം കൈപ്പറമ്പിലും നടത്തും. കലാമത്സരങ്ങൾ ടൗൺഹാളിൽ നടക്കും. യോഗത്തിൽ ടോബി തോമസ്,പി.ഐ. സജിത,സി.ടി. സബിത, ഷീല ജോർജ്, പി.എസ്. വിനയൻ,കെ.ആർ. മായ ടീച്ചർ, ഷോൺ പെല്ലിശ്ശേരി, എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL