ചെറുതുരുത്തി: കലാമണ്ഡലം ബാലസുന്ദരന്റെ സ്മൃതിദിനാചരണവും സ്തൂപപൂജാ സമർപ്പണവും ചെറുതുരുത്തി കഥകളി സ്‌കൂളിൽ നടന്നു. അർപ്പണം എന്ന സ്മൃതിപുരസ്‌കാര സമർപ്പണവും കേരള സംഗീത നാടക അക്കാഡമി മുൻ ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. ചെറുതുരുത്തി കഥകളി സ്‌കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം ബാലസുന്ദരൻ അർപ്പണം സ്മൃതിപുരസ്‌കാരം കലാമണ്ഡലം ശിവദാസിന് സമ്മാനിച്ചു. വിനു വാസുദേവൻ, കലാമണ്ഡലം രവീന്ദ്രൻ, ശശിധരി ബാലസുന്ദരൻ, കലാമണ്ഡലം ബാലരാമൻ, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, സദനം ഗോപാലകൃഷ്ണൻ, കലാമണ്ഡലം സുരേന്ദ്രനാരായണൻ, കലാമണ്ഡലം ഹരിദാസ്, കലാമണ്ഡലം നിധിൻകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |