SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.43 AM IST

തുടർ നടപടികൾ ഉപേക്ഷിച്ചു

photo

തൃശൂർ: ജില്ലാ മഹല്ല് ജമാഅത്ത് അസോസിയേഷന്റെ പേരിൽ മാപ്പിള കലാ സാഹിത്യ അക്കാഡമി തുടങ്ങാനുള്ള പ്രവർത്തനങ്ങൾ തുടരേണ്ടതില്ലെന്ന് തീരുമാനം. കൂടിയാലോചനയും തീരുമാനവും ഇല്ലാതെയാണ് അക്കാഡമിക്ക് വേണ്ടി സ്ഥലവും കെട്ടിടവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ അസോസിയേഷന്റെ പേരിൽ എം. എൽ. എ, മന്ത്രി തുടങ്ങിയവരെ നേരിൽ കണ്ടും മറ്റും നിവേദനം നൽകിയത്. അസോസിയേഷൻ പ്രസിഡന്റ് പി.എം. അബ്ദു ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി.യു.അലി, അഡ്വ. എ.വി.ഷാജഹാൻ, അബൂബക്കർ ഹാജി കുന്നംകാട്ടയിൽ, ജമാലുദ്ദീൻ ഹാജി കാളത്തോട് , പി.മുഹമ്മദ് ബാബു, എം.വി.എം അഷ്‌റഫ് ഒളരി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL