ചാവക്കാട്: പ്രവാസ ജീവിതകാലത്ത് മലയാളികളുടെ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ചാവക്കാട് എടക്കര സ്വദേശി എ.അബ്ദുള്ളക്കുട്ടിക്ക് പ്രഥമ 'പ്രവാസി ശ്രേഷ്ഠ' പുരസ്‌കാരം സമ്മാനിച്ചു. കേരള പ്രവാസി സംഘം മുൻ ജനറൽ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ പുരസ്‌കാരം സമ്മാനിച്ചു. 15,000 രൂപയും ഫലകവുമാണ് പുരസ്‌കാരം. കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ പ്രസിഡന്റ് എം.എ.അബ്ദുൾ റസാഖ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബാഹുലെയൻ പള്ളിക്കര, കേരള പ്രവാസി സംഘം തൃശൂർ ജില്ലാ പ്രസിഡന്റ് ടി.എസ്.ശ്രീരാജ്,സംസ്ഥാന കമ്മിറ്റി അംഗം ശാലിനി രാമകൃഷ്ണൻ, ടി.ടി.ശിവദാസൻ, ടി.വി.സുരേന്ദ്രൻ, എം.എ.വഹാബ്, അശോകൻ മുണ്ടന്തറ, വി.കെ.ഇർഷാദ്, സുഭാഷ് മടെക്കടവ്, എം.ടി.മുഹമ്മദലി,സുരേഷ് മുണ്ടന്തറ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |