SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.43 AM IST

പ്രോഗ്രാമിന്റെ ഉദ്ഘാടനം ഇന്ന്

photo

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ സ്‌കൂൾ ഒഫ് പബ്ലിക് ഹെൽത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്ച്) പ്രോഗ്രാമിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലെ സ്‌കൂൾ ഒഫ് പബ്ലിക് ഹെൽത്ത് കോൺഫറൻസ് ഹാളിൽ രാവിലെ 11 ന് ആണ് ചടങ്ങ്. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം നിർവഹിക്കും. പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.പി. വിജയൻ അദ്ധ്യക്ഷനാകും. രജിസ്ട്രാർ പ്രൊഫ. ഡോ. എസ്. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. സ്‌കൂൾ ഒഫ് പബ്ലിക് ഹെൽത്ത് പ്രൊഫസർ ഡോ. തോമസ് മാത്യു സ്വാഗതവും അസോസിയേറ്റ് പ്രൊഫസർ ഡോ. അനീഷ് ടി.എസ്. നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL