SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.43 AM IST

കാഴ്ചയില്ല; കൈയിൽ യോഗ്യതകൾ; ഉപജീവനത്തിന് അത്തർ കച്ചവടം

mala-madathumpadi-vishnu
'മുന്നോട്ട്', മഠത്തുംപടി സ്വദേശി വിഷ്ണു സുനില്‍ തന്റെ അമ്മ ബിന്ദു നടത്തുന്ന ചെറിയ തട്ടുകടക്ക് സമീപം.

മാള: കാഴ്ചയില്ലെങ്കിലും സ്വപ്നങ്ങൾക്ക് അതിരുകളില്ലെന്ന് പഠനത്തിലൂടെയും കലയിലൂടെയും തെളിയിച്ച യുവാവ്. ബിരുദവും ബിരുദാനന്തര ബിരുദവും അദ്ധ്യാപക യോഗ്യതകളും നേടിയിട്ടും അർഹതപ്പെട്ട ജോലിക്കായി കാത്തിരിക്കുകയാണ് പൊയ്യ മഠത്തുംപടി ചെന്തുരുത്തി വീട്ടിൽ വിഷ്ണു സുനിൽ. എയ്ഡഡ് മേഖലയിൽ ഭിന്നശേഷി അദ്ധ്യാപക നിയമനം വൈകുന്നതോടെ ഉപജീവനത്തിനായി അത്തർ വിൽപ്പനയിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഈ യുവാവ്.

അത്തർ വിൽപ്പന ഇപ്പോൾ സോഷ്യൽ മീഡിയ വഴിയാണ് നടത്തുന്നത്. ജന്മനാ കാഴ്ചശക്തിയില്ലാത്ത വിഷ്ണു ബി.എ. ഹിസ്റ്ററി, ബി.എ. ലിറ്ററേച്ചർ എന്നിവയിൽ ബിരുദവും എം.എ. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദവും നേടി. ടി.ടി.സി., കെടെറ്റ് ഉൾപ്പെടെയുള്ള അദ്ധ്യാപക യോഗ്യതകളും സ്വന്തമാക്കി. വിവിധ സർക്കാർ പരീക്ഷകൾ എഴുതിയെങ്കിലും നിയമനത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


കഴിവ് തെളിയിച്ച്

സാഹിത്യകലാ രംഗങ്ങളിലും സജീവമാണ് വിഷ്ണു. സോഷ്യൽ മീഡിയയിലൂടെ രണ്ട് ശബ്ദനാടകങ്ങൾ സംവിധാനം ചെയ്തു. വേദികളിൽ മിമിക്രി അവതരിപ്പിച്ചും ശ്രദ്ധ നേടി. അച്ഛൻ സുനിൽ പുല്ലുവെട്ടുന്ന ജോലിയും അമ്മ ബിന്ദു ജഡ്ജിമുക്കിൽ ചെറിയ തട്ടുകട നടത്തിയാണ് വരുമാനം കണ്ടെത്തുന്നത്. സഹോദരി വിസ്മയ തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലനത്തിലാണ്.

അത്തർ വിൽപ്പനയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ ജോസും പഞ്ചായത്ത് അംഗം പി.വി. അരുണും പിന്തുണയുമായി ഒപ്പമുണ്ട്.എന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന് സർക്കാർ കനിയണം. വൈകാതെ തന്നെ സർക്കാർ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.
വിഷ്ണു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL