
തൃശൂർ: ജില്ലയിലെ ചായപ്പൻകുഴി, വീരഞ്ചിറ, വെറ്റിലപ്പാറ മലയോര ഹൈവേ സ്‌ട്രെച്ചിലെ വനഭൂമിയുടെ നിയമപരമായ നില, ഭൂമി പതിച്ചുനൽകൽ, പട്ടയം റദ്ദാക്കൽ, വനസംരക്ഷണ നിയമങ്ങളുടെ ലംഘനം എന്നിവ സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അനെക് ട്രസ്റ്റ് പരാതി സമർപ്പിച്ചു. ഭൂമി പതിച്ചുനൽകിയതും പട്ടയം റദ്ദാക്കിയതും തുടർന്ന് ഭൂമിയുടെ വർഗീകരണം നടത്തിയതും സംബന്ധിച്ച റവന്യൂ രേഖകൾ, വനവിജ്ഞാപനങ്ങൾ, സർവേ രേഖകൾ, ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ എന്നിവ വിശദമായി പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ചായപ്പൻകുഴിക്കും വെറ്റിലപ്പാറയ്ക്കും ഇടയിലുള്ള റിസർവ് വനഭൂമി നിയമപരമായി നിർദേശിച്ചിട്ടുള്ള ഡീറിസർവേഷൻ നടപടിക്രമങ്ങൾ പാലിക്കാതെ സ്വകാര്യവ്യക്തികൾക്ക് പതിച്ചു നൽകിയത് സംബന്ധിച്ചും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |