
ഇരിങ്ങാലക്കുട: റവന്യു സ്കൂൾ ശാസ്ത്രോത്സവവും കേരള സ്കൂൾ സ്കിൽ ഫെസ്റ്റും അഞ്ച്, ആറ് തീയതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കും. സാമൂഹ്യശാസ്ത്രം നാഷണൽ സ്കൂളിലും പ്രവൃത്തിപരിചയ മേള സെന്റ് മേരീസ് സ്കൂളിലും ഐ.ടി., സയൻസ് എന്നിവ ലിറ്റിൽ ഫ്ളവറിലും ഗണിതശാസ്ത്രം ഡോൺ ബോസ്കോ സ്കൂളിലും കേരള സ്കൂൾ സ്കിൽ ഫെസ്റ്റ് ഗവ. ഗേൾസ് സ്കൂളിലുമാണ് നടക്കുക.
അഞ്ചിന് രാവിലെ 9.30ന് തോമസ് ഉണ്ണിയാടൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷയാകും. നഗരസഭ ചെയർമാൻ എം.പി. ജാക്സൺ മുഖ്യാതിഥിയാകും.
ആദ്യദിനം ഹൈസ്കൂൾ തലത്തിലും രണ്ടാം ദിനം ഹയർ സെക്കൻഡറി തലത്തിലുമാണ് മത്സരങ്ങൾ. സ്കിൽ ഫെസ്റ്റിൽ തത്സമയ മത്സരങ്ങൾ, പ്രദർശന മത്സരങ്ങൾ, കരിയർ ഫെയർ, പ്രദർശന വിൽപ്പന സ്റ്റാളുകൾ, വിവിധ കലാപരിപാടികൾ എന്നിവയുണ്ടാകും. വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ടി. ഷൈല, പബ്ലിസിറ്റി കൺവീനർ ഡോമനിക് പാറെക്കാട്ട്,എ.സി. സുരേഷ്, കെ.എ. വർഗീസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |