SignIn
Kerala Kaumudi Online
Sunday, 13 September 2026 4.57 PM IST

കുതിരാൻ: ഒരു ടണലിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടാൻ ഒരുക്കം

collector-
കഴിഞ്ഞ ദിവസം കുതിരാൻ സന്ദർശിച്ച്‌ ജില്ലാ കളക്ടർ ഹരിത വി കുമാർ നിർമ്മാണ പുരോഗതി വിലയിരുത്തുന്നു

തൃശൂർ: കുതിരാനിൽ രണ്ടാം ടണലിൻ്റെ നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയതിനെ തുടർന്ന് ടണലിലേക്കുള്ള റോഡിന്റെ പണികൾ പൂർത്തീകരിക്കുന്നതിൻ്റെ മുന്നോടിയായി, ഒന്നാം ടണലിലൂടെ തന്നെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടാനുള്ള ഒരുക്കം സജീവം. നിലവിൽ പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്ന പഴയ പാതയും ഉടൻ പൊളിക്കേണ്ടി വരും.

കളക്ടർ ഹരിത വി. കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഉടൻ തുടർനടപടികളിലേക്ക് കടക്കും. അതേസമയം, പഴയപാത പൊളിച്ചു നീക്കുന്നതോടെ ആ ഭൂമി വനംവകുപ്പിൻ്റെ കീഴിലാകും. കുതിരാനിൽ നടപ്പിലാക്കുന്ന ഗതാഗത പരിഷ്‌കാരങ്ങളുടെ ഭാഗമായി ദേശീയപാതയിൽ വഴുക്കുംപാറ മുതൽ വില്ലൻ വളവ് വരെയുള്ള ഭാഗത്ത് കഴിഞ്ഞദിവസം മുതൽ ട്രാഫിക് സിഗ്‌നൽ ലൈറ്റുകളും ദിശാ ബോർഡുകളും സ്ഥാപിച്ചു തുടങ്ങിയിരുന്നു.

പൊലീസിന്റെ നിർദ്ദേശപ്രകാരമാണ് ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കുന്നത്. കഴിഞ്ഞദിവസം സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ കുതിരാനിൽ സന്ദർശനം നടത്തി, നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് കരാർ കമ്പനിക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വില്ലൻ വളവിൽ യു ടേൺ ഭാഗത്ത് സിഗ്‌നൽ ലൈറ്റുകളും സ്ഥാപിച്ചു.

ഗാൻട്രി കോൺക്രീറ്റിഗ് നടത്തും

കുതിരാൻ ടണലിനുള്ളിലും കഴിഞ്ഞദിവസം ട്രാഫിക് ട്യൂബുകൾ സ്ഥാപിച്ചു. രണ്ടാമത്തെ ടണലിനുള്ളിലെ ഗാൻട്രി കോൺക്രീറ്റിംഗ് പൂർത്തിയായതിന് ശേഷമാണ് ഒരു ടണലിലൂടെ ഗതാഗതം ഇരു ഭാഗത്തേക്കും കടത്തിവിടുക. ടണലിനുള്ളിൽ 100 മീറ്റർ കൂടിയാണ് കോൺക്രീറ്റിംഗ് ബാക്കിയുള്ളത്.

കനത്ത മഴയെത്തുടർന്ന് ഇടയ്ക്ക് മന്ദഗതിയിലായ നിർമാണം വീണ്ടും സജീവമായിട്ടുണ്ട്. നിർമ്മാണ പുരോഗതി വിലയിരുത്താൻ കളക്ടർ കഴിഞ്ഞദിവസം എത്തിയിരുന്നു. കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തി നിർമാണം അതിവേഗം പൂർത്തീകരിക്കാനും നിർദേശിച്ചു. റോഡ് കോൺക്രീറ്റിംഗ്, അഴുക്കുചാൽ നിർമാണം എന്നിവയാണ് നടക്കുന്നത്. ഇതു പൂർത്തിയായശേഷം വൈദ്യുതീകരണം, കാമറ സ്ഥാപിക്കൽ ഉൾപ്പെടെയുളളവ തുടങ്ങും. മാർച്ചിൽ നിർമ്മാണം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. 2016 ലാണ് ടണൽ നിർമ്മാണം ആരംഭിച്ചത്. ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും അനാസ്ഥയെത്തുടർന്ന് നിരവധി തവണ നിർമ്മാണം മുടങ്ങിയിരുന്നു. ജൂലായ് 31 നാണ് ഒന്നാം ടണൽ തുറന്നത്.

ടണലിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നതിനുളള എല്ലാ ഒരുക്കങ്ങളും പാെലീസ് പൂർത്തിയാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമാകും ഗതാഗതത്തിന് അനുമതി നൽകുക.

- ആർ.ആദിത്യ, കമ്മിഷണർ, സിറ്റി പൊലീസ്

കു​തി​രാ​ൻ​ ​ട​ണ​ലി​നു​ള്ളി​ലേ​ക്ക​ള​ള​ ​റോ​ഡും​ ​ദേ​ശീ​യ​പാ​ത​യും​ ​ത​മ്മി​ൽ​ ​നി​ര​പ്പി​ലു​ള​ള​ ​വ​ത്യാ​സം​ ​പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഉ​ന്ന​ത​ത​ല​ ​യോ​ഗം​ ​വി​ളി​ച്ചു​ ​ചേ​ർ​ക്കും.
-​ ​എ​സ്.​ഷാ​ന​വാ​സ്,​ ​നോ​ഡ​ൽ​ ​ഓ​ഫീ​സർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL