മാനന്തവാടി: തലപ്പുഴയിലെ വയനാട് ഗവ. എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ചികിത്സ തേടിയെത്തിയ വിദ്യാർത്ഥിയുടെ പരിശോധന ഫലം തിങ്കളാഴ്ചയാണ് പുറത്തുവന്നത്. ഇതേ കോളേജിലെ നാലു വിദ്യാർത്ഥികളും രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. കോളേജ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരിൽ ഒരാൾ കോളേജ് ഹോസ്റ്റലിലും മറ്റു മൂന്നുപേർ പുറമേയും താമസിക്കുന്നവരാണ്. ചൊവ്വാഴ്ച രാവിലെ ഒൻപതിന് ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കോളേജിൽ അവലോകനയോഗം ചേരും. ഈ വർഷം ജൂൺ ആദ്യവാരം നെന്മേനി പഞ്ചായത്തിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്തിരുന്നു. മാർ ബസേലിയസ് എ.യു.പി. സ്‌കൂളിലെ 17 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 570 -ാളം പേർ രോഗ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |