SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.03 AM IST

 ജനമൈത്രി ജാഗ്രതാസദസ്

ap
ജാഗ്രതാ സദസ് സിറ്റി പൊലീസ് കമ്മിഷണർ എ.പി ഷൗക്കത്തലി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സിറ്റി സോഷ്യൽ പൊലീസിംഗ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾക്കായി ജനമെെത്രി ജാഗ്രതാസദസ് നടത്തി. ജില്ലാ പൊലീസ് മേധാവി എ.പി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കൺട്രോൾ റൂം അസി.കമ്മിഷണർ ടി. പി സുമേഷ് അദ്ധ്യക്ഷനായി. ഹരിഹരൻ വി.കെ പ്രസംഗിച്ചു. ടൗൺ അസി. കമ്മിഷണർ കെ.വി പ്രമോദൻ ക്ലാസെടുത്തു.
സ്‌പെഷൽ ബ്രാഞ്ച് എ.സി.പി വിനോദൻ കെ.കെ , എലത്തൂർ എസ്.എച്ച്.ഒ രഞ്ജിത്ത്, വനിതാസ്റ്റേഷൻ എസ്. ഐ സജിനി എന്നിവർ പ്രസംഗിച്ചു. സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികളെ ഉൾപ്പെടുത്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാൻ തീരുമാനിച്ചു. അതിൽ പരാതികൾ പങ്കുവയ്ക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL