SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.08 AM IST

'ബോട്ടിക് ഫെസ്റ്റ് 2026' ഞായറാഴ്ച ജോയ്‌സ് പാലസിൽ

തൃശൂർ: ആൾ ബോട്ടിക് ഓണേഴ്‌സ് അസോസിയേഷൻ ഒഫ് കേരള തൃശൂർ ചാപ്റ്റർ സംഘടിപ്പിക്കുന്ന എക്‌സിബിഷൻ 'ബോട്ടിക് ഫെസ്റ്റ് 2026' ഞായറാഴ്ച തൃശൂർ ജോയ്‌സ് പാലസിൽ നടക്കും. രാവിലെ 9ന് മായ ഡിസൈനർ ജ്വല്ലറി ഉടമ ലിനു മനീഷ് ഉദ്ഘാടനം ചെയ്യും. ക്ലോത്തിംഗ്, ബ്രൈഡൽ ആൻഡ് ബോട്ടിക് ഉത്പന്നങ്ങൾ, ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി, ഇൻഡോർ പ്ലാന്റ്‌സ്, സപ്ലിമെന്റുകൾ, ആയുർവേദിക് ഉത്പന്നങ്ങൾ, ഫുഡ്‌കോർട്ട് തുടങ്ങിയവയുടെ 50ലധികം സ്റ്റാളുകളുണ്ടാവും. സന്ദർശകർക്കായി ഓരോ അരമണിക്കൂറിലും നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങൾ നൽകും. ലൈവ് കാരിക്കേച്ചർ, മാജിക്, ബലൂൺ ആർട്ട് എന്നിവയുണ്ടാകും. മായ ഡിസൈനർ ജ്വല്ലറിയാണ് എക്‌സിബിഷന്റെ ടൈറ്റിൽ സ്‌പോൺസർ. ടി.ജെ.എം ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് കോ -സ്‌പോൺസറായും പുളിമൂട്ടിൽ സിൽക്‌സ്, ക്വീൻ എന്നിവർ അസോസിയേറ്റ് സ്‌പോൺസർമാരായും സഹകരിക്കുന്നുണ്ട്. ആൻ എലിസ ജോർജ്, അജു കെ.തോമസ്, മിജി അനിൽ, മെജോ മറോക്കി, ഹണി സച്ചിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL