മാനന്തവാടി: മക്കിക്കൊല്ലി പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട പശുവിനെയും കിടാവിനെയും രക്ഷപെടുത്തി.
ആടിയാനൽ വീട്ടിൽ ബിജുവിന്റെ പശുവും കിടവും കുത്തൊഴുക്കുള്ള പുഴയിൽ അകപെട്ടത്. മാനന്തവാടി അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി പുഴയിൽ ഇറങ്ങി പശുവിനെയും കിടാവിനെയും സുരക്ഷിതമായി കരക്ക് എത്തിച്ചു. മാനന്തവാടി സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയുടെ സ്‌ക്യൂബ ഡൈവർമാരായ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം.ബി. ബിനുവും കെ. അജിലുമാണ് സാഹസികമായി പശുവിനെ കരക്കെത്തിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അനീഷ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എം.പി. രമേഷ്, കെ. രജീഷ്, ഇ.കെ. ആസിഫ് , അജിൽ, ഹോം ഗാർഡുമാരായ ഇ.ജെ. ബാബമോൻ, പി.യു. ജോബി എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |