SignIn
Kerala Kaumudi Online
Wednesday, 05 August 2026 4.47 AM IST

ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചു  , മിനി സിവിൽ സ്റ്റേഷനിൽ എത്തുന്നവർ ദുരിതത്തിൽ

staff-
മാനന്തവാടി മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ശാരീരീക വൈകല്യമുള്ള സ്റ്റാഫുകളിലെ ഒരാൾ സ്റ്റെപ്പുകൾ കയറി ഓഫീസിലേയ്ക്ക് പോകുന്നു

മാനന്തവാടി: മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിന്റെ പ്രവർത്തനം മാസങ്ങളായി നിലച്ചത് ജീവനക്കാരെയും പൊതു ജനത്തെയും വലക്കുന്നു. കെട്ടിടത്തിൽ 17 ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലായി 200 ഓളം ജീവനക്കാരും സേവനമനുഷ്ഠിക്കുന്നുണ്ട്. പൊതു ജനങ്ങൾ നിരന്തരമായി ബന്ധപ്പെടുന്ന താലൂക്ക് സപ്‌ളൈ ഓഫീസ്, എം പ്‌ളോയ്‌മെന്റ എക്സ്‌ചേഞ്ച് ഓഫീസ്, കൃഷി അസി. ഡയറക്ടർ ഓഫീസ് എന്നിവയെല്ലാം ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ സാമൂഹ്യ നീതീ വകുപ്പ് സ്ഥാപിച്ച ലിഫ്റ്റ് ഇടക്കിടെ പ്രവർത്തനം നിലക്കുന്നത് പൊതു ജനങ്ങളെയും ജീവനക്കാരെയുമെല്ലാം ദുരിതത്തിലാക്കുകയാണ്. വിവിധ സേവനങ്ങൾക്കായി ഇവിടെ എത്തുന്ന പ്രായമായവർ, ഹൃദോഗികൾ, തുടങ്ങിയ അസുഖമുള്ളവരുമെല്ലാം ഏറെ കഷ്ടപ്പെട്ടാണ് ഓഫീസുകളിലേക്ക് എത്തിച്ചേരുന്നത്. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത് ശാരീരീക വൈകല്യം മുള്ളവരാണ്. ഇത്തരത്തിലുള്ള അനവധി ജീവനക്കാർ മിനി സിവിൽ സ്റ്റേഷനിൽ ജോലി ചെയ്യുന്നുണ്ട്. പഞ്ചിംഗ് സംവിധാനമുള്ളതിനാൽ ഇവർക്ക് കൃത്യ സമയത്ത് ജോലിക്കെത്താൻ ഏറെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ട സാഹചര്യമാണ്. 4 മാസമായി ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചിട്ട്. ജില്ലാ കളക്ടർ, ലീഗൽ സർവ്വീസ് അതോറിറ്റി, മനുഷ്യാവകാശ കമ്മിഷൻ എന്നിവിടങ്ങളിലെല്ലാം നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ജീവനക്കാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL