മാനന്തവാടി: ഗവ.യു.പി. സ്‌കൂളിലാണ് ക്ലാസ് മുറികളോട് ചേർന്ന വലിയ നെല്ലിമരം കാലവർഷത്തെ തുടർന്ന് കടപുഴകിയത്. അവധിദിവസമായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. മരം വീണതിനെ തുടർന്ന് ആറ് മീറ്ററോളം സംരക്ഷണ ഭിത്തിയും വൈദ്യുതി സർവ്വീസ് ലൈനും തകർന്നിട്ടുണ്ട്. മാനന്തവാടിയിൽ നിന്നും ഒരു യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എസ്. അനീഷ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എം.ബി ബിനു, ടി. ബിനീഷ് ബേബി, കെ.ആർ രഞ്ജിത്, ഹോം ഗാർഡ് പി.വി അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചു മാറ്റിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |