മാനന്തവാടി: മൈസൂർ റോഡിൽ വിൻസെന്റ്ഗിരി 52 ലാണ് ഓവുചാലുകൾ കാട് മൂടി മലിന ജലം നിറഞ്ഞ് കിടക്കുന്നത്. വർഷങ്ങളായി ഓവു ചാലുകൾ കാട് മൂടി പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ നിലയിലാണ്. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്ന് പോകുന്ന അന്തർസംസ്ഥാന പാതകൂടിയാണിത്. റോഡരികിലെ ഓവു ചാലിൽ ചെളിയും മാലിന്യവും നിറഞ്ഞ വെള്ളമാണ് പുറത്തേക്ക് ഒഴുകാതെ കിടക്കുന്നത്. മഴ പെയ്യുന്ന തൊടെ വെള്ളം സമീപത്തെ കിണറിലേക്കും ഒഴുകിയെത്തി ചെളി നിറഞ്ഞ വെള്ളമാണ് കിണറിൽ കാണാൻ കഴിയുന്നത്. ഇതിനാൽ വീട്ടുകാരും ബുദ്ധിമുട്ടുകയാണ്. റോഡരികിലെ കടവത്ത് ഷറഫുദ്ദീന്റെ വീട്ടിലെ കിണറാണ് ചെളിവെള്ളം നിറഞ്ഞ് ഉപയോഗ പ്രദമല്ലാതായി മാറിയിരിക്കുന്നത്. സമീപത്തെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിന്നുള്ള സംരക്ഷണ മതിൽ ഇടിഞ്ഞ് വീഴുന്നതും ഓവുചാലിലെ വെള്ളം ഒഴുക്കിന് തടസ്സം സൃഷ്ട്ടിക്കുകയാണ്. സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കുന്ന കാലഘട്ടത്തിൽ വെള്ളം കെട്ടികിടന്ന് കൊതുകുകൾ പെരുകുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |