SignIn
Kerala Kaumudi Online
Thursday, 20 August 2026 4.21 PM IST

തമിഴ്നാട് സ്വദേശികളായ മോഷ്ടാക്കൾ: കേരളത്തിൽ തമ്പടിച്ച്  മോഷണ പരമ്പര 

ravi-
എം. രവി.

സുൽത്താൻ ബത്തേരി: ബസ് യാത്രക്കാരായ സ്ത്രീകളിൽ നിന്നും സ്വർണാഭരണങ്ങൾക്ക് കവരുന്ന സംഘത്തിലെ രണ്ടുപേർ കൂടി പിടിയിലായി. തമിഴ്നാട് മധുര ചിന്താമണി, എം. രവി. (48), ശിവഗംഗ മടപുര എം. മാരിമുത്തു (പാണ്ഡ്യൻ)(39) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 7 ആയി. കേരളത്തിൽ തമ്പടിച്ച് വിവിധ സംഘങ്ങളായി തിരിഞ്ഞ് മോഷണം നടത്തിവരുന്ന സംഘാഗങ്ങളാണ് പൊലീസ് പിടിയിലായത്. സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ടാണ് ഇവരുടെ കവർച്ച. ഇന്നലെ പിടിയിലായ രണ്ടുപേരെ ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും ബത്തേരി പൊലീസും ചേർന്ന് മലപ്പുറം ഐക്കരപ്പടിയിലെ വാടക ക്വോർട്ടേഴ്സിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. തിരക്കേറിയ ബസുകളിൽ കയറി യാത്രക്കാരിൽ നിന്നും സ്വർണാഭരണം കവരുന്നതാണ് സംഘത്തിന്റെ രീതി. ഓഗസ്റ്റ് 17ന് ഉച്ചയോടെയാണ് അമ്മായിപ്പാലത്ത് നിന്നും ബത്തേരിയിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത നെന്മേനി സ്വദേശിയുടെ മൂന്ന് പവന്റെ മാലയും ഒരു ഗ്രാം താലിയും അടങ്ങിയ ഏകദേശം 3,82,000 വിലവരുന്ന ആഭരണം വലിച്ച് പൊട്ടിച്ച് കവർന്നത്. ബത്തേരി ഗാന്ധി ജംഗ്ഷനിൽ എത്തിയപ്പോൾ ആണ് വയോധിക മോഷണം നടന്നത് അറിയുന്നത്. തുടർന്ന് പൊലീസ് മോഷ്ടാക്കൾക്കായി അന്വേഷണം തുടങ്ങി. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ മധുര സ്വദേശികളായ അളകനല്ലൂർ, ഈശ്വരി (47), അളകനല്ലൂർ, കണ്ണകി എന്ന അർച്ചന എന്ന രമ്യ(30), എന്നിവരെ മീനങ്ങാടി ബസ്റ്റാൻഡ് പരിസരത്ത് വെച്ച് പിടികൂടി. മീനങ്ങാടിയിലെ ഫാൻസി കടയിൽ നിന്നും കോസ്മറ്റിക് ഉൽപ്പന്നങ്ങൾ മോഷ്ടിച്ചതും ഇവർ തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈശ്വരിയുടെ ഭർത്താവാണ് ഇന്നലെ പിടിയിലായ രവി.

മോഷണത്തിലൂടെ ലഭിക്കുന്ന സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തി വീതം വെച്ച് എടുക്കുന്നതാണ് ഇവരുടെ രീതി. ഈശ്വരിക്ക് പാനൂർ, വാടാനപ്പിള്ളി, അടൂർ എന്നീ പൊലീസ് സ്‌റ്റേഷനുകളിലും, രമ്യക്ക് തൃശൂർ വെസ്റ്റ്, കൊയിലാണ്ടി എന്നീ പൊലീസ് സ്‌റ്റേഷനുകളിലും മോഷണ കേസുകളുണ്ട്. കൂടാതെ മറ്റു പേരുകളിലും ഇവർ അറിയപ്പെടുന്നുണ്ട്. മാനന്തവാടിയിൽ വച്ച് അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാല കവരാൻ ശ്രമിച്ച കേസിൽ മൂന്നുപേർ കഴിഞ്ഞദിവസം പിടിയിലായിരുന്നു. തമിഴ്നാട്, ഗണപതി കോവിൽ തെരുവിൽ ഇന്ദുമതി (49), ഗണപതിപക്കം സ്വദേശികളായ ജാൻവി(34), സുധ(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം വ്യത്യസ്ത സംഘങ്ങളാണെങ്കിലും പരസ്പരം സഹായിക്കുന്നതാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. തമിഴ്നാട് സ്വദേശികളായ കൂടുതൽ മോഷ്ടാക്കൾ കേരളത്തിൽ ഉണ്ടെന്നാണ് ഇവർ നൽകിയ മൊഴി. അതിനാൽ തന്നെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹർ പറഞ്ഞു.

English Summary

Two more members of a gang allegedly involved in stealing gold ornaments from women travelling on buses have been arrested. The arrested are M. Ravi (48) of Chinthamani, Madurai, and M. Marimuthu alias Pandian (39) of Madapur, Sivaganga, Tamil Nadu.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL