
വടക്കേക്കാട്: വടക്കേക്കാട് നായരങ്ങാടിയിലെ ജ്വല്ലറിയിൽ മോഷണത്തിന് ശ്രമിച്ച പ്രതികൾ പിടിയിൽ. വെളിയങ്കോട് സ്വദേശി 'ഓട്ടോ' സുഹൈൽ, പാലപ്പെട്ടി സ്വദേശി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള സിറ്റി സാഗോക്ക് ടീമും വടക്കേക്കാട് പൊലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. മോഷണശ്രമത്തിനിടെ സെക്യൂരിറ്റി അലാം ശബ്ദിച്ചതോടെ പ്രതികൾ ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അന്വേഷണത്തിൽ സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് പ്രതികൾ ഉപേക്ഷിച്ച മോഷണ ഉപകരണങ്ങൾ കണ്ടെത്തുകയും തുടർന്നുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളിലേക്ക് എത്തുകയുമായിരുന്നു. ഒരാളെ കൂടി പിടികൂടാനുണ്ട്.
സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി: സേതു, ഗുരുവായൂർ എ.സി.പി: സുരേന്ദ്രൻ, വടക്കേക്കാട് ഇൻസ്‌പെക്ടർ ജസ്റ്റിൻ, സാഗോക്ക് ടീം അംഗങ്ങളായ എ.എസ്.ഐ: പി.കെ.പഴനിസ്വാമി, സീനിയർ സി.പി.ഒമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ, സി.പി.ഒമാരായ സുനീബ്, സിംസൺ, ശ്രീജിത്ത്, നൈജോൺ, അരുൺ, വടക്കേക്കാട് എസ്.ഐ: സലാം, സി.പി.ഒ റോഷൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |