SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.21 AM IST

ഓണം തൂക്കി ഭീമൻ പൂക്കളം

bheeman
വ​യ​നാ​ട് ​പു​ൽ​പ്പ​ള്ളി​ ​ഇ​രു​ളം​ ​ജി.​എ​ച്ച്.​എ​സ്.​ ​സ്കൂ​ൾ​ ​ഗ്രൗ​ണ്ടി​ൽ​ 25,000​ ​ച​തു​ര​ശ്ര​ ​അ​ടി​ ​വി​സ്തീ​ർ​ണ​ത്തി​ൽ​ ​ഒ​രു​ക്കി​യ​ ​ഭീ​മ​ൻ​ ​പൂ​ക്ക​ളം ഫോട്ടോ - അ​ന​ന്തു​ ​ആ​രിഫ

25,000 ചതുരശ്ര അടി വിസ്തീർണം

പുൽപ്പള്ളി: സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേറിട്ട ഓണക്കാഴ്ചയ്ക്ക് വേദിയായി പുൽപ്പള്ളിക്കടുത്തുള്ള ഇരുളം. ജി.എച്ച്.എസ്. സ്കൂൾ ഗ്രൗണ്ടിൽ 25,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുക്കിയ ഭീമൻ പൂക്കളം വയനാട് ജില്ലയിലെ തന്നെ എക്കാലത്തെയും വലിയ പൂക്കളമെന്ന റെക്കോർഡ് സ്വന്തമാക്കി. മൂന്ന് ദിവസത്തെ അഹോരാത്ര പരിശ്രമത്തിനൊടുവിലാണ് ഈ മനോഹര പുഷ്പവിന്യാസം പൂർത്തിയായത്. ഐതിഹ്യ പുരുഷനായ മാവേലിക്കൊപ്പം, ഇരുളത്തുകാരുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന 'മണിയൻ' എന്ന കാട്ടാനയുടെ ചിത്രവുമാണ് പൂക്കളത്തിലുള്ളത്. പ്രദേശവാസികളുമായി ഏറെ അടുപ്പം പുലർത്തുകയും 2019-ൽ ചരിയുകയും ചെയ്ത മണിയൻ ആനയോടുള്ള നാട്ടുകാരുടെ സ്നേഹസ്മരണ പുതുക്കൽ കൂടിയായി ഈ ഓണാഘോഷം മാറി. ​ലയൺസ് ക്ലബിന്റെ ആശയത്തിൽ തുടങ്ങി പിന്നീട് ഒരു നാട് മുഴുവൻ ഏറ്റെടുത്ത ജനകീയ കൂട്ടായ്മയാണ് ഈ വിജയത്തിന് പിന്നിൽ. കർണാടകയിലെ ഗുണ്ടൽപേട്ടിൽ നിന്ന് എത്തിച്ച പത്ത് ടണ്ണോളം പൂക്കളാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. പാതിരാത്രിയിൽ പെയ്ത കനത്ത മഴയെപ്പോലും അവഗണിച്ച് നൂറുകണക്കിന് നാട്ടുകാരാണ് പൂക്കളമൊരുക്കാനെത്തിയത്. ​നാടിന്റെ ഒന്നാം സാംസ്കാരിക ആഘോഷമായി സംഘടിപ്പിച്ച പരിപാടിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പ്രമുഖരും പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിയാളുകൾ പൂക്കളം കാണാനെത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL