SignIn
Kerala Kaumudi Online
Thursday, 10 September 2026 1.33 PM IST

മലയോരം ഒരുങ്ങുന്നു.. ജലമഹോത്സവത്തിനായി

1
kayaking

@ അന്താരാഷ്ട്ര കയാക്കിംഗ് മത്സരം ആഗസ്റ്റ് 12,13,14 തീയതികളിൽ

കോഴിക്കോട്: അന്താരാഷ്ട്ര കയാക്കിംഗ് മത്സരം മലബാർ റിവർ ഫെസ്റ്റിവൽ ആഗസ്റ്റ് 12ന് ആരംഭിക്കും. 12,13,14 തീയതികളിലായി കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ചാലി പുഴയിലും ഇരുവഞ്ഞി പുഴയിലുമായി കയാക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ എന്നീ മത്സര വിഭാഗങ്ങളുണ്ടാകും. 20 വിദേശ രാജ്യങ്ങളിൽ നിന്നായി നൂറിൽപ്പരം അന്തർദേശീയ കലാകാരന്മാരെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിൽപ്പരം ദേശീയ കയാക്കർമാരും പങ്കെടുക്കും. കേരളത്തിൽ നിന്നുള്ള താരങ്ങളും മഴ മഹോത്സവത്തിൽ മാറ്റുരയ്ക്കും.

രണ്ടുവർഷത്തിനു ശേഷം സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ സാങ്കേതിക നിർവഹണം വഹിക്കുന്നത് ഇന്ത്യൻ കയാക്കിംഗ് കനോയിംഗ് അസോസിയേഷന്റെ സാങ്കേതിക വിദഗ്ദ്ധരാണ്. നേപ്പാളിൽ നിന്നുള്ള ഇനിഷ്യേറ്റീവ് ഔട്ട്‌ഡോർ ടീമിനാണ് സുരക്ഷാ ചുമതല. കാശ്മീരിൽ നിന്നുള്ള എൽജ് ടൈമിംഗ് സമയ നിയന്ത്രണ ചുമതല വഹിക്കും. മഴ മഹോത്സവത്തിന്റെ നടത്തിപ്പിനായി ടൂറിസം മന്ത്രി മുഖ്യരക്ഷാധികാരിയായ ഓർഗനൈസിംഗ് കമ്മിറ്റിയും 12 സബ് കമ്മിറ്റികളും പ്രവർത്തിക്കും.

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കോഴിക്കോട്, ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷനുമായി ചേർന്നാണ് അന്തർ ദേശീയ കയാക്കിംഗ് മത്സരം സംഘടിപ്പിക്കുന്നത്.

" ജൈവവൈവിദ്ധ്യങ്ങളാൽ സമ്പന്നമായ കേരളം സാഹസിക ടൂറിസം മേഖലയ്ക്ക് ഏറെ അനുയോജ്യമാണ്. വിനോദസഞ്ചാര വകുപ്പിലെ ഇടപെടലുകളും സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തവും സാഹസിക ടൂറിസം മേഖലയെ പുതിയ മാനങ്ങളിലേക്ക് എത്തിക്കും". പി.എ മുഹമ്മദ് റിയാസ് ( ടൂറിസം മന്ത്രി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL