
കൊച്ചി: രാജ്യവ്യാപകമായി ഡീലർമാരുടെ 151 ഗ്രീൻ വർക്ക്‌ഷോപ്പുകളെന്ന നേട്ടം കൈവരിച്ച് കിയ ഇന്ത്യ. സൗരോർജ സംവിധാനങ്ങൾ സ്ഥാപിച്ച് ആകെ സ്ഥാപിതശേഷി 11.8 മെഗാവാട്ടിലധികമായി.
സർവീസ് പ്രവർത്തനങ്ങളിൽ പുനരുപയോഗ ഊർജം, ജലസംരക്ഷണം, ഉത്തരവാദിത്ത മാലിന്യസംസ്‌കരണം എന്നിവ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി വിപുലീകരിച്ചത്. 2023ൽ മൂന്ന് വർക്ക്‌ഷോപ്പുകളും 165 കിലോവാട്ട് സൗരോർജ ശേഷിയുമായി ആരംഭിച്ച പദ്ധതി 2024ൽ 60 കേന്ദ്രങ്ങളിലേക്കും 2025ൽ 106 കേന്ദ്രങ്ങളിലേക്കും വളർന്നു. 2026ൽ 151ലെത്തി.
പ്രകൃതിദത്ത വെളിച്ചം, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, മോഷൻ സെൻസർ ലൈറ്റുകൾ, ജലരഹിത യൂറിനലുകൾ, മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്ന സംവിധാനം എന്നിവ പദ്ധതിയുടെ ഭാഗമാണ്. ജലവിനിമയം പരാവധി കുറച്ചു. നിലവിലെ ശൃംഖലയിൽ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ 43 വർക്ക്‌ഷോപ്പുകളുണ്ടെന്ന് കിയ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |