SignIn
Kerala Kaumudi Online
Monday, 02 November 2026 12.59 PM IST

2.5 ലക്ഷത്തിലധികം കടകൾ പൂട്ടി, 10,000 കോടിയിലധികം നഷ്ടം: ഇന്ത്യാ സഖ്യത്തിന്റെ ചലോ ഡൽഹി മഹാറാലിക്കെതിരെ  വ്യാപാരികൾ

chalo-delhi-rally
രാംലീല മൈതാനത്ത് നടന്ന മഹാറാലിയിൽ നിന്ന്

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ 'ചലോ ഡൽഹി" മഹാറാലിക്കെതിരെ വ്യാപാരികൾ. ഡൽഹിയിലെ രാംലീല മൈതനാത്ത് നടന്ന മഹാറാലി വ്യാപാരമേഖലയ്ക്ക് വൻ തിരിച്ചടിയായെന്ന് വ്യാപാരികൾ ആരോപിച്ചു.

റാലിയെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കും ജനത്തിരക്കും കാരണം 20 മുതൽ 26 വരെയുള്ള പ്രമുഖ മാർക്കറ്റുകളിലെ രണ്ടര ലക്ഷത്തിലധികം കടകൾ അടഞ്ഞുകിടഞ്ഞെന്നും ഇതുവഴി ഏകദേശം 10,000 കോടി രൂപയിലധികം നഷ്ടം സംഭവിച്ചതായും വ്യാപാരികൾ ആരോപിച്ചു. ഇന്നലെ റാലി നടന്ന വേദിയുടെ പരിസര പ്രദേശങ്ങളിലെ മാർക്കറ്റുകളിലുള്ള ആകെ മൂന്ന് ലക്ഷത്തോളം കടകളിൽ 80 ശതമാനവും അടഞ്ഞുക്കിടക്കുകയായിരുന്നെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ) ചെയർമാൻ ബ്രിജേഷ് ഗോയൽ വ്യക്തമാക്കി.

വലിയ ജനക്കൂട്ടത്തെ തുടർന്നും ഗതാഗതക്കുരുക്കിനെയും തുടർന്നാണ് വ്യാപാരികൾ കടകൾ അടച്ചിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണയായി ബിസിനസ് ആവശ്യങ്ങൾക്കായി ഡൽഹിയിലെത്താറുള്ള നാല് ലക്ഷം വരെയുള്ള ആളുകൾക്ക് ഈ ദിവസം എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല ടെമ്പോകൾ ട്രക്കുകൾ ഉൾപ്പെടെയുള്ള ആയ്യായ്യിരത്തോളം ചരക്ക് വാഹനങ്ങൾക്ക് മാർക്കറ്റുകളിലേക്ക് സാധനങ്ങൾ എത്തിക്കാനായില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

വർഷത്തിൽ ഏറ്റവുമധികം കച്ചവടം നടക്കുന്ന ദീപാവലി സീസണിലെ ഈ പ്രതിസന്ധി മൊത്ത-ചില്ലറ വ്യാപാര മേഖലകളെ ഒരുപോലെ തളർത്തിയെന്നും ബ്രിജേഷ് കൂട്ടിച്ചേർത്തു. ചിലയിടങ്ങളിൽ കടകൾ തുറന്നുപ്രവർത്തിച്ചെങ്കിലും ഉപഭോക്താക്കൾ ഇല്ലാത്തതിനാൽ വിൽപ്പന നടന്നില്ല. ഇത്രയും വലിയ സാമ്പത്തിക നഷ്ടത്തിന് ആരാണ് നഷ്ടപരിഹാരം നൽകുകയെന്നും റാലിയുടെ സംഘാടകർ ഇതിന് മറുപടി പറയുമോ എന്നും ബ്രിജേഷ് ഗോയൽ ചോദിച്ചു.

നേരത്തെ ദീപാവലി സീസണിൽ രാംലീല മൈതാനത്ത് റാലി സംഘടിപ്പിക്കുന്നതിനെതിരെ ഡൽഹിയിലെ വ്യാപാരികൾ രംഗത്തെത്തിയിരുന്നു. റാലി വിപണിയെ ബാധിക്കുമെന്നും ആയിരക്കണക്കിന് ദിവസവേതന തൊഴിലാളികളുടെ ഉപജീവനമാർഗം മുടങ്ങുമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു.

തങ്ങൾ ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് എതിരല്ലെന്നും എന്നാൽ വലിയ വാണിജ്യ മേഖലകളായചാന്ദ്നി ചൗക്ക്, സദർ ബസാർ, ദര്യഗഞ്ച്, മോരി ഗേറ്റ്, കാശ്മീരി ഗേറ്റ് എന്നിവയുടെ മദ്ധ്യഭാഗത്തുള്ള രാംലീല മൈതാനം റാലിക്കായി തിരഞ്ഞെടുത്ത സമയവും വേദിയുമാണ് തെറ്റിപോയതെന്ന് കാശ്മീരി ഗേറ്റിലെ ഓട്ടോമോട്ടീവ് പാർട്സ് മെർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് വിനയ് നാരംഗ് പറഞ്ഞു.

English Summary

Traders in Delhi have alleged that the INDIA bloc’s ‘Chalo Delhi’ rally demanding the resignation of Chief Election Commissioner Gyanesh Kumar caused major business losses. Due to traffic congestion and crowds, over 2.5 lakh shops across 20–26 major markets reportedly remained closed, resulting in estimated losses of more than ₹10,000 crore.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA BLOC, CHALO DELHI MAHA RALLY, TRADERS PROTEST, DELHI TRADERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360