
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് സുരക്ഷാ ചെക്ക് പോയിന്റിനടുത്തെത്തി ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത ഒരാൾ കൊല്ലപ്പെട്ടു. പ്രാഥമിക അന്വേഷണത്തിൽ വൈകിട്ട് ആറ് മണിക്ക് ശേഷം ഒരാൾ ചെക്ക് പോയിന്റിന് സമീപത്തെത്തി ബാഗിൽ ഒളിപ്പിച്ച തോക്കെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് യുഎസ് സീക്രട്ട് സർവീസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഉദ്യോഗസ്ഥർ തിരിച്ച് നടത്തിയ വെടിവയ്പ്പിലാണ് പ്രതി കൊല്ലപ്പെട്ടത്. വെടിയേറ്റ ശേഷം ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണം നടക്കുന്ന സമയത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസിലുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. വെടിവയ്പ്പിനിടെ ഒരു വഴിയാത്രക്കാരന് പരിക്കേറ്റെന്ന് റിപ്പോർട്ടുണ്ട്. താൻ വൈറ്റ്ഹൗസിലാണെന്നും ഇറാനുമായുള്ള അന്തിമ കരാർ ഉടൻ പ്രഖ്യാപിക്കുമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചതിന് പിന്നാലെയാണ് ആക്രമണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |