SignIn
Kerala Kaumudi Online
Monday, 07 September 2026 12.47 AM IST

ആവേശത്തിമിർപ്പിൽ ഐ.പി.ഒ വിപണി

share

കൊച്ചി: രാജ്യത്തെ പ്രാരംഭ ഓഹരി വിൽപ്പന(ഐ.പി.ഒ) വിപണിയിൽ ആവേശമേറുന്നു. നടപ്പുവാരം 16 കമ്പനികൾ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 7,300 കോടി രൂപ സമാഹരിക്കാൻ വിപണിയിലെത്തും. ഒൻപത് കമ്പനികളുടെ ഓഹരികളാണ് ഈ വാരം എക്‌സ്‌ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്യുന്നത്. മുംബയിലെ റിയൽ എസ്‌റ്റേറ്റ് കമ്പനിയായ പ്രണവ് കൺസ്ട്രക്‌ഷൻസാണ് മെയിൻ ബോർഡിൽ ഈയാഴ്ച ആദ്യം ഓഹരി വിൽപ്പനയ്ക്ക് എത്തുന്നത്. എസ്.എം.ഇ രംഗത്ത് അപാന ലോജിസ്‌റ്റിക്‌സാണ് ആദ്യമെത്തുന്നത്. കനോഹർ ഇലക്ട്രിക്കൽസ്, പ്രസോൾ കെമിക്കൽസ്, ഗ്ളാസ്‌വാൾ സിസ്റ്റംസ് തുടങ്ങിയവ അടുത്ത ദിവസങ്ങളിലെത്തും. കേരളം ആസ്ഥാനമായ വീഗാലാൻഡ് ഡെവലപ്പേഴ്‌സും ഈ വാരം വിപണിയിലെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IPO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360