SignIn
Kerala Kaumudi Online
Monday, 07 September 2026 12.47 AM IST

കെ.എസ്.എഫ്.ഇ. കുടിശിക നിവാരണ പദ്ധതി ഇന്ന് മുതൽ

rubber

പലിശയിൽ 60 ശതമാനം വരെ ഇളവ്

തൃശൂർ: കെ.എസ്.എഫ്.ഇ.യിലെ ചിട്ടികളിലും വായ്പകളിലും കുടിശിക വരുത്തിയവർക്കായി പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ (കുടിശിക നിവാരണ) പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന സർക്കാരിന്റെ മുൻകൈയിൽ നടപ്പിലാക്കുന്ന പദ്ധതി ഇന്ന് ആരംഭിക്കും. നവംബർ അവസാനം വരെ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകും. നിബന്ധനകൾക്ക് വിധേയമായി കുടിശികക്കാർക്ക് പരമാവധി 60 ശതമാനം വരെ പലിശയിളവ് ലഭിക്കും. റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന കുടിശികകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് മലനജിംഗ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അതത് ശാഖകളുമയോ എസ്.ഡി.ടി ഓഫീസുകളുമയോ ബന്ധപ്പെടാം. ഹെൽപ്പ് ലൈൻ നമ്പറുകൾ: 9447798003, 9446006214.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360