SignIn
Kerala Kaumudi Online
Monday, 07 September 2026 12.46 AM IST

കിതച്ച് റബർ, കുരുമുളകിന് വിലക്കുതിപ്പ്

rubber

കിതച്ച് റബർ, കുരുമുളകിന് വിലക്കുതിപ്പ്

കോട്ടയം: മഴക്കാലത്ത് വില ഉയരുമെന്ന പ്രതീക്ഷയിൽ റെയിൻഗാർഡ് ഘടിപ്പിച്ച കർഷകർക്ക് തിരിച്ചടി. ആർ.എസ്.എസ് ഫോർ റബർ വ്യാപാരി വില 264 രൂപയിലേക്ക് കഴിഞ്ഞ വാരം നിലം പൊത്തി. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവും ആഭ്യന്തര ഉപഭോഗത്തിലെ തളർച്ചയും റബറിന് വെല്ലുവിളിയായി. ക്വാലാലംപൂർ വിപണിയിൽ റബർ വില 260 രൂപയിലും താഴെയെത്തി. മഴ മാറി വെയിൽ തെളിഞ്ഞതോടെ ടാപ്പിംഗ് സജീവമായതിനാൽ വില ഇനിയും കുറഞ്ഞേക്കും. വിപണി വില കിലോയ്ക്ക് 250 രൂപയിൽ താഴെയെത്തിയാൽ മാത്രമേ കർഷകർക്ക് താങ്ങുവിലയുടെ പ്രയോജനം ലഭിക്കൂ. സംസ്ഥാന സർക്കാർ താങ്ങുവില 300 രൂപയായി ഉയർത്തണമെന്നാണ് കർഷകരുടെ ആവശ്യം.

രണ്ടാഴ്ചയ്ക്കിടെ കുരുമുളകിന് ₹13 ഉയർന്നു

ഉത്തരേന്ത്യൻ മസാല കമ്പിനികൾ താത്പര്യം കാട്ടിയതോടെ രണ്ടാഴ്‌ചയ്ക്കിടെ കുരുമുളക് കിലോക്ക് 13 രൂപ ഉയർന്നു. ആഗോള തലത്തിൽ ഉത്പാദനം കുറയുന്നതിനാൽ വില ഇനിയും ഉയർന്നേക്കും. ആഭ്യന്തര വില ഉയർന്ന തലത്തിൽ തുടരുന്നതിനാൽ ശ്രീലങ്കൻ കുരുമുളക് ഇറക്കുമതി നടത്തി ഇവിടെ വിറ്റഴിക്കാനുളള നീക്കം സജീവമാണ്.

###

അന്താരാഷ്ട്ര വില (ടണ്ണിന്)

ഇന്ത്യ -7650 ഡോളർ

വിയറ്റ്നാം -6400 ഡോളർ

ഇന്തോനേഷ്യ- 6700 ഡോളർ

ബ്രസീൽ -6000 ഡോളർ

മലേഷ്യ- 6900 ഡോളർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUBBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360