
കൊച്ചി: ലെക്സസ് ഇന്ത്യ പുതിയ ഇ.എസ് 350എച്ച് ഹൈബ്രിഡ് സെഡാൻ അവതരിപ്പിച്ചു. ഇന്ത്യയിൽ നിർമിക്കുന്ന വാഹനത്തിന് എക്‌സ്‌ക്വിസിറ്റ്, ലക്ഷ്വറി എന്നീ രണ്ട് വകഭേദങ്ങളാണുള്ളത്. യഥാക്രമം 66.10 ലക്ഷം രൂപയും 71.80 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. 2.5 ലിറ്റർ നാല് സിലിണ്ടർ എൻജിനും പുതിയ ഹൈബ്രിഡ് സംവിധാനവും വാഹനത്തിലുണ്ട്. ലിഥിയം അയൺ ബാറ്ററിയും ഇലക്ട്രിക് മോട്ടോറും ഉൾപ്പെടുന്ന സംവിധാനം 25.22 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്ന് കമ്പനി അറിയിച്ചു. 14 ഇഞ്ച് സ്പർശന നിയന്ത്രിത തിരശീല, പുതിയ സുരക്ഷാ സംവിധാനങ്ങൾ, വിശാലമായ അകത്തളം എന്നിവ പ്രധാന സവിശേഷതകളാണ്. മെച്ചപ്പെടുത്തിയ യാത്രാസുഖവും ശാന്തമായ സഞ്ചാരവും ഉറപ്പാക്കുന്നതാണ് പുതിയ ഇ.എസ് 350 എച്ച്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |