SignIn
Kerala Kaumudi Online
Monday, 07 September 2026 12.58 AM IST

പുതിയ കോനാർക്കുമായി ഏഥർ

ether-one

കൊച്ചി: ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി പുതിയ ഇലക്ട്രിക് സ്കൂട്ടറായ ‘കോനാർക്’ അവതരിപ്പിച്ചു. പുതിയ ഇഎൽ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കോനാർക്, ഇലക്ട്രിക് വാഹനങ്ങളെ കൂടുതൽ ജനകീയമാക്കുക ലക്ഷ്യമിട്ടുള്ളതാണെന്ന് കമ്പനി അറിയിച്ചു. എസ്, ഇസഡ് ശ്രേണികളിലായി ആറ് വേരിയന്റുകളാണ് ലഭിക്കുക. 100 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ ഐഡിസി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 10,000 കിലോമീറ്ററാക്കി സർവീസ് ഇടവേള വർധിപ്പിച്ചതും അഞ്ചാം തലമുറ ബെഡ്റോക്ക് ബാറ്ററിക്ക് 10 വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറന്റി നൽകുന്നതുമാണ് പ്രത്യേകത. അഡ്വാൻസ്ഡ് ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റം, മാജിക് കീ, ഓട്ടോപോപ്, എയർവാക്ക് തുടങ്ങിയ പുതിയ ഫീച്ചറുകളും കോനാർക്കിലുണ്ട്.

പ്രാരംഭ വില

99,999 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ETHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360