
കൊച്ചി: ഇ.ബി.ജി ഗ്രൂപ്പിന്റെ ഇ ബൈക്ക്‌ഗോ 12 മാസത്തിനകം രാജ്യത്ത് 50 സൈക്കിൾ-ഇലക്ട്രിക് സൈക്കിൾ സ്റ്റോറുകൾ ആരംഭിക്കും. കോയമ്പത്തൂർ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ ആദ്യം സ്റ്റോർ തുടങ്ങും.
പദ്ധതിക്കായി 35 കോടി രൂപയിലധികം നിക്ഷേപിക്കുമെന്നും 300ലധികം നേരിട്ടുള്ള തൊഴിലുകളും 500 മുതൽ 700 പരോക്ഷ തൊഴിൽ അവസരങ്ങളും സൃഷ്‌ടിക്കുമെന്നും കമ്പനി റിയിച്ചു.
സൈക്കിൾ, ഇലക്ട്രിക് സൈക്കിൾ വില്പന, വാടക, അറ്റകുറ്റപ്പണി, സ്പെയർ പാർട്സ്, വാണിജ്യ വാഹന സേവനങ്ങൾ എന്നിവ ഒരിടത്ത് ലഭ്യമാക്കുന്ന രീതിയിലായിരിക്കും സ്റ്റോറുകൾ. 250 വാട്ട് ശേഷിയുള്ള ഇലക്ട്രിക് സൈക്കിളുകളാണ് പ്രധാന ഉത്പന്നങ്ങൾ. മോഡലനുസരിച്ച് 35 മുതൽ 55 കിലോമീറ്റർ വരെ സഞ്ചാരപരിധിയും മണിക്കൂറിൽ 25 കിലോമീറ്റർ വരെ സഹായകവേഗവും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |