
കൊച്ചി: ഡീലർമാരുടെ സംതൃപ്‌തി സംബന്ധിച്ച പഠനത്തിൽ നാലുചക്ര വാഹന വിഭാഗത്തിൽ ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ 865 പോയിന്റുമായി ഒന്നാമതെത്തി. ഇരുചക്ര വിഭാഗത്തിൽ 878 പോയിന്റുമായി റോയൽ എൻഫീൽഡും വാണിജ്യ വിഭാഗത്തിൽ 800 പോയിന്റുമായി ടാറ്റ മോട്ടോഴ്‌സ് സി.വിയും ഒന്നാം സ്ഥാനം നേടി.
ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) പ്രീമൺ ഏഷ്യയുമായി സഹകരിച്ചാണ് പഠനം നടത്തിയത്. 2026ലെ ഡീലർ സംതൃപ്‍തി പഠനത്തിൽ വാഹന ഡീലർമാരുടെ സൂചിക 29 പോയിന്റ് ഉയർന്ന് 810 ആയി.
വൈദ്യുത ഇരുചക്ര വാഹനങ്ങളിൽ ഏഥർ എനർജിയും വൈദ്യുത കാറുകളിൽ വിൻഫാസ്റ്റ് ഓട്ടോയും മുന്നിലെത്തി. ആഡംബര കാറുകളിൽ ബി.എം.ഡബ്ല്യുവും ട്രാക്ടർ വിഭാഗത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സ്വരാജ് വിഭാഗവും ഒന്നാമതായി. ലാഭവിഹിതം, വിറ്റഴിക്കാത്ത വാഹനങ്ങളുടെ കൈകാര്യം, സ്‌പെയർ പാർട്സ് ലഭ്യത, പരിശീലനച്ചെലവ് പങ്കിടൽ, വിൽപ്പനാനന്തര സേവനം, നയങ്ങളിലെ വ്യക്തത എന്നിവ പ്രധാന ആശങ്കകളാണെന്ന് പഠനം പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |