
കൊച്ചി: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ആഗസ്റ്റിൽ 5.79 ലക്ഷം യൂണിറ്റിലധികം വാഹനങ്ങൾ വിറ്റഴിച്ച് എട്ട് ശതമാനം വാർഷിക വളർച്ച നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5.34 ലക്ഷം യൂണിറ്റുകളായിരുന്നു.
ആഗസ്റ്റിലെ ആഭ്യന്തര വിൽപ്പന എട്ട് ശതമാനം വർദ്ധിച്ച് 5.17 ലക്ഷം യൂണിറ്റിലെത്തി. കയറ്റുമതി 15 ശതമാനം വളർച്ചയോടെ 61,833 യൂണിറ്റുകളായി. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ ആകെ വിൽപ്പന 27.33 ലക്ഷം യൂണിറ്റ് കടന്നു. ഇക്കാലയളവിൽ 13 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |